കർക്കടകമാസത്തിൽ കറുത്ത വാവ് ദിവസം (ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ) മരിച്ചു പോയ പിതൃക്കൾക്ക് ബലി ഇടണം എന്ന് പൂർവികർ പറഞ്ഞുതന്നു. കർക്കശരായിരുന്ന അവർ അങ്ങോട്ട് ചോദ്യം ചോദിച്ചാൽ മറുപടി പറയില്ല. റേഡിയോ പോലെയാ. ഇങ്ങോട്ട് പറയും.നമ്മൾ അനുസരിച്ചോണം.അങ്ങനെ ഞാനും അന്ധമായി അത് വിശ്വസിച്ചു.ഈ ബ്ലോഗിൽ തന്നെ ബലി അനുഭവങ്ങൾ എഴുതിയിട്ടുണ്ട്. മരിച്ചു പോയ അച്ഛനു തിരുവല്ലം ക്ഷേത്രത്തിൽ പോയി ചരമവാർഷികദിനത്തിൽ ബലി ഇടാറുണ്ടായിരുന്നു. വളരെ ദുഃഖവും ചടങ്ങുകളിൽ സംതൃപ്തിയും തോന്നിയിരുന്നു.പക്ഷേ ഇതെന്തിനാ ചെയ്യുന്നത് എന്ന് അപ്പോഴും അറിയാൻ പറ്റിയില്ല.മോക്ഷത്തിനാണ് എന്ന് ആളുകൾ പറയുന്നത് ഭഗവദ്ഗീത പഠിച്ച എനിക്ക് ദഹിച്ചിരുന്നില്ല.കാറിൽ ഒരു തിരുവനന്തപുരം യാത്ര.അത് കഴിഞ്ഞു വർക്കലയിലോ , കോവളത്തോ ബീച്ചിൽ വൈകുന്നേരം വെള്ളത്തിൽ ഇറങ്ങികിടക്കും.കോവളത്ത് വെച്ചു ഒരു മൊബൈൽ ഫോൺ ഒരിക്കൽ കളഞ്ഞു പോയി.വ്രതം എടുത്താണ് ബലി ചെയ്യാൻ പോകാറ്.വ്രതം എന്നാൽ മാംസാഹാരി ആയിരുന്നപ്പോൾ ബലിക്ക് മുൻപ് ഒരു ചെറിയ വിടുതൽ.കാരണം ശ്രേഷ്ടമായ ഒരു കർമ്മമാണല്ലോ.കർക്കടകവാവ് ദിവസം ബലിക്ക് ആളുകൂടും.ആൾക്കൂട്ടം എനിക്കെന്നും അലർജി ആയിരുന്നു.അത് കൊണ്ട് വീടിന് അടുത്തുള
a place to burn the frustrations and share aspirations of Maneesh J