വ്യാസമുനി രചിച്ച മഹാഭാരതം എന്ന ഇതിഹാസത്തെ വികലമാക്കി വാസുദേവൻ നായർ എഴുതിയ രണ്ടാമൂഴം സിനിമയാക്കുന്നു. അതിനെതിരെ അക്രമം നടത്തുവാൻ ആരെങ്കിലും തുനിയുന്നുണ്ടെങ്കിൽ അവർ മതഭ്രാന്തരാണ്.വ്യാസന്റെ മഹാഭാരതം സീരിയൽ പോലെ ഒരു സിനിമ എടുക്കുകയാണ് അക്രമത്തിന് പകരം ചെയ്യേണ്ടത്. ഈ അവസരം മഹാഭാരതം മൂലം (തർജ്ജമ) പഠിക്കാൻ നമുക്ക് ഉപയോഗിക്കാം.മുഖ്യധാരയിൽ ഭാരതീയമായ എന്തിനോടും അവജ്ഞ , അവഗണന മാർക്സിസ്റ്റുകൾ രചിച്ച ഇന്ത്യൻ ചരിത്രം സ്‌കൂൾതലത്തിൽ പഠിച്ച ഏവരും കാട്ടാറുണ്ട്. ശ്രീരാമൻ , ശ്രീകൃഷ്ണൻ തുടങ്ങിയവർ ജീവിച്ചിരുന്നില്ല എന്ന് നമ്മെ പഠിപ്പിക്കുന്ന മാർക്സിസ്റ്റുകാർ ശംബൂകൻ, ഏകലവ്യൻ തുടങ്ങിയവർ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. ആശ്വാസം . ഡാവിഞ്ചികോഡ് എന്ന സിനിമക്കെതിരെ ആയുധം എടുക്കുന്ന ക്രിസ്ത്യായനികളും , ചാർളി ഹെബ്‌ദോ മാസികയുടെ പ്രവാചക കാർട്ടൂണെതിരെ അക്രമം ആഹ്വാനം ചെയ്യുന്നവരും തുല്യമായി മതഭ്രാന്തരാണ്. കൈ, കാൽ ,തല തുടങ്ങിയ അവയവങ്ങളോട് സ്നേഹം ഉള്ളത് കൊണ്ട് (പേടി എന്നും വായിക്കാം ) കാർട്ടൂൺ എഡിറ്റ് ചെയ്തിട്ടുണ്ട്.