Skip to main content

Posts

Showing posts from June, 2022

അസാധാരണ ആകാശപ്രതിഭാസത്തെ പറ്റി നാസയുടെ പഠനം - Malayalam

UAP അഥവാ Unidentified Areal Phenomena യെ പറ്റി പഠിക്കാൻ നാസ തീരുമാനിച്ചു. ആകാശത്തു വിമാനമോ പ്രകൃതിയുടെ പ്രതിഭാസമോ അല്ലാത്ത വസ്തുക്കളെ പറ്റി ശാസ്ത്രീയമായ പഠനത്തിന് നാസ തീരുമാനിച്ചു. ഇത് അന്യഗ്രഹത്തിൽ നിന്നാണെന്ന് ഇത് വരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല, വളരെ ചുരുക്കം സംഭവങ്ങൾ മാത്രമുള്ളത് പഠനത്തെ ദുഷ്കരമാക്കും. നിലവിൽ ലഭ്യമായ സംഭവങ്ങളിൽ കിട്ടാവുന്ന വിവരങ്ങൾ ശേഖരിക്കാനും ഇവയുടെ പഠനത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് നാസയുടെ പദ്ധതി. ഇത് ദേശസുരക്ഷക്ക് വളരെ അത്യാവശ്യമാണ്. സംഭവം എന്താണെന്ന് മനസിലാക്കിയാൽ മാത്രമേ ഒരു വിഷയം ഉണ്ടായാൽ നാസക്ക് തക്ക സമയം ഇടപെടാൻ പറ്റൂ. വിമാനങ്ങളുടെ സുരക്ഷ മറ്റൊരു ഉദ്ദേശം. ശാസ്ത്ര, എയ്റോനോട്ടിക്കൽ , ഡേറ്റാ അനലറ്റിക്കൽ സമൂഹങ്ങളുമായി ഒത്തുചേർന്ന് നടത്തുന്ന ഈ പഠനം ഒമ്പത് മാസം കൊണ്ട് പൂർത്തിയാകും. ആസ്ട്രോഫിസിസ്റ്റ് ഡേവിഡ് സ്പെർഗേൾ ആണ് നേതൃത്വം കൊടുക്കുന്നത്, UFO - Unidentified Flying Objects എന്ന് പറയാൻ നാസക്ക് പരിമിതി കാണും. സ്വാഭാവികം.