കർക്കടവാവ് ഓർമ്മകൾ

കർക്കടകമാസത്തിൽ കറുത്ത വാവ് ദിവസം (ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ) മരിച്ചു പോയ പിതൃക്കൾക്ക് ബലി ഇടണം എന്ന് പൂർവികർ പറഞ്ഞുതന്നു. കർക്കശരായിരുന്ന അവർ അങ്ങോട്ട് ചോദ്യം ചോദിച്ചാൽ മറുപടി പറയില്ല. റേഡിയോ പോലെയാ. ഇങ്ങോട്ട് പറയും.നമ്മൾ അനുസരിച്ചോണം.അങ്ങനെ ഞാനും അന്ധമായി അത് വിശ്വസിച്ചു.ഈ ബ്ലോഗിൽ തന്നെ ബലി അനുഭവങ്ങൾ എഴുതിയിട്ടുണ്ട്. മരിച്ചു പോയ അച്ഛനു തിരുവല്ലം ക്ഷേത്രത്തിൽ പോയി ചരമവാർഷികദിനത്തിൽ ബലി ഇടാറുണ്ടായിരുന്നു. വളരെ ദുഃഖവും ചടങ്ങുകളിൽ സംതൃപ്തിയും തോന്നിയിരുന്നു.പക്ഷേ ഇതെന്തിനാ ചെയ്യുന്നത് എന്ന് അപ്പോഴും അറിയാൻ പറ്റിയില്ല.മോക്ഷത്തിനാണ് എന്ന് ആളുകൾ പറയുന്നത് ഭഗവദ്ഗീത പഠിച്ച എനിക്ക് ദഹിച്ചിരുന്നില്ല.കാറിൽ ഒരു തിരുവനന്തപുരം യാത്ര.അത് കഴിഞ്ഞു വർക്കലയിലോ , കോവളത്തോ ബീച്ചിൽ വൈകുന്നേരം വെള്ളത്തിൽ ഇറങ്ങികിടക്കും.കോവളത്ത് വെച്ചു ഒരു മൊബൈൽ ഫോൺ ഒരിക്കൽ കളഞ്ഞു പോയി.വ്രതം എടുത്താണ് ബലി ചെയ്യാൻ പോകാറ്.വ്രതം എന്നാൽ മാംസാഹാരി ആയിരുന്നപ്പോൾ ബലിക്ക് മുൻപ് ഒരു ചെറിയ വിടുതൽ.കാരണം ശ്രേഷ്ടമായ ഒരു കർമ്മമാണല്ലോ.കർക്കടകവാവ് ദിവസം ബലിക്ക് ആളുകൂടും.ആൾക്കൂട്ടം എനിക്കെന്നും അലർജി ആയിരുന്നു.അത് കൊണ്ട് വീടിന് അടുത്തുള്ള തിരക്ക് കുറഞ്ഞ ക്ഷേത്രങ്ങൾ തെരെഞ്ഞെടുക്കും.പന്തളം മഹാദേവർ ക്ഷേത്രം , പള്ളിമുക്കം ഭഗവതിക്ഷേത്രം എന്നിവയായിരുന്നു എൻ്റെ ലൊക്കേഷൻസ്.മൈക്കിലൂടെ നിർദേശങ്ങൾക്ക് അനുസരിച്ചു എള്ളും ,പൂവും, ചന്ദനവും, ജലവും എടുത്ത് നൂലും ചേർത്ത് ചോറ് ഉൾപ്പെടെ മന്ത്രം ഒക്കെ ചൊല്ലി ആറിൽ നിക്ഷേപിക്കുന്നതാണ് ചടങ്ങ്.ഈ വസ്തുക്കൾ ഒക്കെ ക്ഷേത്രത്തിൽ വില്പനക്കുണ്ട്.


പിന്നീട്‌ ഒരു സാധാരണ ഹിന്ദുധർമ്മവിശ്വാസിയെപ്പോലെ  ഉപനിഷത്ത് (ബ്രഹ്മവിദ്യ) ആണ് മരിക്കുന്നതിന് മുൻപ്പ് പഠിക്കേണ്ടത് എന്ന് വിശ്വസിച്ചു.അങ്ങനെ വൈദികഗുരുകുലത്തിൽ ചെന്ന് പെട്ടു.വേദം പഠിക്കുന്നവർ ചെയ്യുന്ന ഒരു ചടങ്ങാണ് ഉപനയനം എന്നത്. ഉപനയനം എന്നാൽ വൈദികധർമ്മത്തിലേക്ക് കടന്നു ചെല്ലുന്ന ഒരു കർമ്മമാണ് എന്നാണ് അന്ന് വിചാരിച്ചത്.സത്യം ,അഹിംസ, ധർമം എന്നിവ ജീവിതവ്രതമായി സ്വീകരിക്കുന്നതിൻെറ അടയാളമായി യജ്ഞോപവീതം (പൂണൂൽ )  ധരിച്ചു.ഇന്നിതൊരു ജാതിചിഹ്നമാണ്.

ഈ പൂണൂൽ ധരിച്ചു കർക്കടകവാവ് ബലിക്ക് പോയപ്പോൾ മനസ്സിലായി ക്രോസ്സ്‌ബെൽറ്റ് ജാതിചിഹ്നമായി ധരിക്കുന്ന ആളുകളെ അവിടെയെങ്ങും ബലി ഇടാൻ കണ്ടില്ല. അറിവുള്ള ഒരാൾ ഇതേ സമയം പറഞ്ഞു തന്നെ ജാതീയമായ ഈ സമൂഹത്തിൽ ആത്മാവിനെ തന്നെ അവർ രണ്ടായി തിരിച്ചു. ചില മനുഷ്യരുടെ പിതൃക്കൾ കറുത്ത വാവിനും മറ്റു ചിലരുടെ പിതൃക്കൾ വെളുത്ത വാവിനുമാണ് ഭൂമി സന്ദർശിക്കുന്നത് എന്നാണ് നിലവിലുള്ള സുദൃഡമായ അന്ധവിശ്വാസം.


വ്യാസഭഗവാൻെറ വേദാന്തദർശനത്തിൽ (ബ്രഹ്മസൂത്രത്തിൽ) രശ്‌മൃാനുസാരി നാ∫തി ചിരേണ വിശേഷാത് എന്നാണ് ജീവൻ മരണശേഷം അടുത്ത ജൻമം എടുക്കുന്നതിനെ പറ്റി പറഞ്ഞിരിക്കുന്നത്.അതായത് പ്രേത്യഭാവം (മരണം കഴിഞ്ഞു അടുത്ത ജനനം വരെ ഉള്ള സമയം) ഒട്ടും സമയമെടുക്കില്ല.പോരാതെ ഒരു പുഴു ഒരു പുല്ലിൽ നിന്നും മറ്റൊരു പുല്ലിലേക്ക് നീങ്ങിപോകാൻ എടുക്കുന്ന സമയം എന്നും ഉണ്ട്.അങ്ങനെ പുനർജന്മവിശ്വാസിയായ ഞാൻ ബലി നിർത്തി. ഗരുഡപുരാണത്തിൽ ഇതേ പറ്റിയൊക്കെ പറഞ്ഞത് പണ്ടേ എൻ്റെ ബുദ്ധിക്ക് രുചിക്കുകയില്ലായിരുന്നു.ഗൃഹ്യസൂത്രത്തിൽ കുറച്ചു ചടങ്ങുകൾ ഒക്കെയുണ്ടെങ്കിലും വേദാനുകൂലം മാത്രം അവയെ സ്വീകരിച്ചാൽ മതിയല്ലോ

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?