Skip to main content

Posts

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന

നിങ്ങളുടേ കൈയിൽ കള്ളപ്പണമുണ്ടോ?ആദായനികുതി കൊടുക്കാത്ത വെളിപ്പെടുത്താത്ത വരുമാനം ഉള്ളവർക്ക് അമ്പത് ശതമാനം പിഴ അടച്ചാൽ ശിക്ഷാനടപടികൾ ഒഴിവാക്കാം. കൂടാതെ  ഇരുപത്തിഅഞ്ച് ശതമാനം പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിൽ നിക്ഷേപിക്കാം .അത് പലിശ ഇല്ലാതെ നാല് വർഷത്തിന് ശേഷം തിരികെ ലഭിക്കും .ബാക്കി ഇരുപത്തിഅഞ്ച് ശതമാനം കൈയ്യിൽ വെയ്ക്കാം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന നിക്ഷേപിക്കുന്ന ധനം ദരിദ്രർക്ക് ഉപജീവനമാർഗം നേടാൻ ഉള്ള വർക്ക്ഷോപ്പ് നടത്താൻ ഉപയോഗിക്കും. ഈ വർക്ക്ഷോപ്പ് / ട്രെയിനിങ് കഴിഞ്ഞവർക്ക് ദാരിദ്ര്യത്തെ മാറ്റാൻ ഉള്ള സഹായം സർക്കാർ ലഭ്യമാക്കും .ഈ സൗകര്യം മാർച്ചു 31 , 2017 വരെ മാത്രം.

റിലയൻസ് ജിയോയെ കളിയാക്കുന്ന ഐഡിയ ഫോര്ജി പരസ്യം

പൂട്ടാൻ പോകുന്നവന് എന്തും പറയാം.പൊളിയാതിരിക്കാൻ വൊഡാഫോണുമായി ലയിക്കാൻ പോകുന്നവനാണ് ഉപഭോക്താവിനെ ആകർഷിക്കാൻ സൗജന്യ ആനുകൂല്യം നൽകുന്ന റിലയൻസ് ജിയോയെ കളിയാക്കാൻ വന്നിരിക്കുന്നത്.

ആത്മീയതയുടെ മറവിൽ കച്ചവടം നടത്തുന്നവർക്ക് എതിരെ മുഖ്യമന്ത്രി

  ട്രസ്റ്റ് / സൊസൈറ്റി / സെക്ഷൻ 25 കമ്പനി രജിസ്റ്റർ ചെയ്തു ബിസിനെസ്സ് ചെയ്യുന്ന ആത്മീയരോട് കണ്ടു പഠിക്കെടാ എന്നാണ് ഉദേശിച്ചത് എന്ന് തോന്നുന്നു .  

അലക്ഷ്യമായി റോഡിൽ പാർക്ക് ചെയ്യുന്നവർക്ക് ഭാവിയിൽ സംഭവിക്കുന്നത്

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് വരും .പിന്നെ ആധാർ ലിങ്ക് ചെയ്യും .മൊബൈൽ നമ്പറും ബാങ്ക് ആകൗണ്ടും ലിങ്ക്ഡ് ആണ് .ഫൈൻ ഗവൺമെന്റ് ബാങ്ക് വഴി പിരിച്ചെടുത്തോളും .എന്നിട്ടു അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വണ്ടി പൊക്കി എടുത്ത് വല്ല ഗ്രൗണ്ടിലും കൊണ്ടിടും .അവിടെ ചെന്ന് എടുത്തോണം .

ഹലാൽ എന്നത് വാസ്തുവിദ്യ പോലെ സാമൂഹിക അപകടം

മതം ഒരു വ്യക്തിപരമായ കാര്യമാണ്. മതസ്വാതന്ത്ര്യം ഉള്ള ഈ നാട്ടിൽ മനുഷ്യദൈവത്തിന്റെ ഭക്തനോ ആകാശത്ത് ഇരിക്കുന്ന ദൈവത്തിന്റെ ഭക്തനോ ഒക്കെ ആകാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്. ഇത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ വരുമ്പോളാണ് സംഘർഷം ഉണ്ടാവുന്നത്.ഹലാൽ ഹോട്ടലുകാരും വാസ്തുവിദ്യാ ആർകിടെക്ടുകൾ എന്നിവർ നിങ്ങളുടെ പണം കൈക്കലാക്കാൻ വേണ്ടി മാത്രം ആ ബോർഡ് വെച്ച് നടക്കുന്നവരാണ്.

വിശുദ്ധപശു

പശുവിനെ മാതാവിനെ പോലെ ബഹുമാനിക്കാമെങ്കിൽ കാളയെ നീ അച്ഛനെ പോലെ ബഹുമാനിക്കുമോ എന്ന് പറഞ്ഞു ഹിന്ദുവിൻറെ അച്ഛന് വിളിക്കുന്ന , ഹിന്ദുവിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ ബീഫ് ഫെസ്റ്റ് നടത്തുന്ന കുട്ടികുരങ്ങന്മാരോടും മന്ത്രി ഇത് തന്നെ പറയണം.