മുന്‍ കേന്ദ്രമന്ത്രിയും ധനകാര്യവിദഗ്ദ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിപ്രായത്തില്‍ വിദേശരാജ്യങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള മോഷണമുതലായ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ നാല് മാര്‍ഗങ്ങളുണ്ട്. 1. ഉഭയകക്ഷി കരാറുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യവുമായി വിവരം പങ്കുവെയ്ക്കല്‍ കരാര്‍ ഉണ്ട്. കള്ളന്മാരുടെ അക്കൌണ്ട് വിവരം കൊടുക്കുക .നാട്ടില്‍ അവന്‍റെ പേരില്‍ ഒരു നല്ല കേസ് ചാര്‍ത്തി കൊടുക്കുക. പിന്നെ അവരുടെ ദയവിനായി കാത്തിരിക്കുക.വലിയ ഗുണം ഒന്നും ഇല്ല , ഈ മാര്‍ഗം. 2. ജര്‍മന്‍ , ഫ്രഞ്ച് മാര്‍ഗങ്ങള്‍ ജര്‍മ്മനി ചെയ്തത് പോലെ ഒരു മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനെ വശത്താക്കുക. ഇട്ടു മൂടാനുള്ള കാശ് കൊടുത്ത് അവന്‍റെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു പുതിയ ഐഡന്റിറ്റി കൊടുത്തു ലിസ്റ്റ് ചോര്‍ത്തുക .കിട്ടിയ ലിസ്റ്റ് സുഹൃത്രാജ്യങ്ങള്‍ക്കും കൊടുക്കാം. 3. അമേരിക്കന്‍ മാര്‍ഗം ഈ ബാങ്കിന്റെ ഇന്ത്യന്‍ ശാഖയിലെ ഉന്നത ഉദ്യോഗസ്ഥനെ പിടിച്ച് അകത്താക്കുക . ലിസ്റ്റ് താനേ വരും.അമേരിക്കക്കാര്‍ ഇതാ ചെയ്തത് .ലിസ്റ്റ് വന്നിട്ടാണ് ആ മഹാനെ വിട്ടത്. 4. നിയമപരമായ മാര്‍ഗം എല്ലാ ഇന്ത്യ...
a place to burn the frustrations and share aspirations of Maneesh J