എന്താണ് ആസാദ് മൈദാൻ കലാപം ?


ആഗസ്റ്റ് 11 ,2012 ദിനത്തിൽ മുംബൈ നഗരത്തിലെ ആസാദ് മൈതാനത്ത് നാല്പതിനായിരം  മുസ്ലീങ്ങൾ ഒത്തുകൂടി. മ്യാൻമാർ (ബർമ്മ) രാജ്യത്ത് രാഖിൻ എന്ന സ്ഥലത്ത് ആഭ്യന്തര യുദ്ധത്തിൽ റോഹിങ്ക്യൻ മുസ്‌ലിം എന്ന് വിളിക്കപ്പെടുന്ന ആളുകൾക്കും യു.പി.എ ഭാരതത്തിലും കോൺഗ്രസ്സ് ആസാമിലും ഭരിച്ചപ്പോൾ ഉണ്ടായ  കലാപത്തിൽ (ബോഡോ - കുടിയേറ്റ ബംഗ്ലാദേശി സംഘർഷം ) കുടിയേറ്റ ബംഗ്ലാദേശി മുസ്ലീങ്ങൾക്കും സംഭവിച്ച ദുരന്തത്തെ  പ്രതിഷേധിക്കാൻ പള്ളികളിലും മറ്റും ഉച്ചഭാഷിണികളിൽ പറയുന്നത് കേട്ട് ഒത്തു കൂടിയവരായിരുന്നു അവർ. അക്ഷരാർത്ഥത്തിൽ 16 ആഗസ്റ് 1946 (ഡയറക്റ്റ് ആക്ഷൻ ദിനം) ൻറെ ഒരു സാമ്പിൾ ആയിരുന്നു അവിടെ നടത്തിയത്. കണ്ണിൽ കണ്ടതെല്ലാം അവർ തകർത്തു.അഞ്ചു വനിതാ പോലീസ് കോൺസ്റ്റബിൾമാരെ ലൈംഗികമായി ഉപദ്രവിച്ചു പൊലീസുകാരെ ഹോക്കിസ്റ്റിക്ക് ,ഇരുമ്പു ദണ്ഡ് , കല്ല് ,ആണി തറച്ച കുറുവടി എന്നിവ കൊണ്ട് പൊതിരെ തല്ലി.പോലീസ് , മീഡിയ വാഹനങ്ങൾ,ബസ്സുകൾ , വ്യാപാരസ്ഥാപനങ്ങൾ എന്നിവ നശിപ്പിച്ചു. 45 പോലീസ്കാരടക്കം 54 പേരെ അടിച്ചു ആശുപത്രിയിലാക്കി. രണ്ടു പേരെ കൊന്നു.1857 ആദ്യത്തെ സ്വാതന്ത്ര്യസമരത്ത്തിന്റെ സ്മാരകമായ അമർ ജവാൻ ജ്യോതി കലാപകാരികൾ തകർത്തു.കലാപത്തിൻറെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?