ഹോമകുണ്ഡങ്ങളിൽ നിന്നുയരുന്ന ഐശ്വര്യം

നമുക്കൊരു ധാരണയുണ്ട് ഇഷ്ടിക കൂട്ടി ഹോമകുണ്ഡം ഒരുക്കി അയ്യായിരമോ , പതിനായിരമോ , ലക്ഷക്കണക്കിനോ രൂപ കൊടുത്തു ഒരു ഹോമത്തോഴിലാളി പുരോഹിതനെ വാടകയ്ക്ക് എടുത്താൽ നമുക്കറിയാത്ത ഭാഷയിൽ അവൻ എന്തൊക്കെയോ  പുലമ്പുകയും കൈക്രിയ കാട്ടുകയും ചെയ്ത ശേഷം നമുക്ക് ഐശ്വര്യം വളഞ്ഞവഴിയിൽ (through shortcut,  വലിയ പ്രയത്നം കൂടാതെ ) എത്തിച്ചു തരുമെന്ന്. ഈ അനാചാരങ്ങളൊക്കെ നമുക്ക് ലഭിച്ചത് വേദ ധർമ്മത്തിൽ നിന്ന് തന്നെ ആണ്.ഋഷിമാരുടെ ഗ്രന്ഥങ്ങളായ ബ്രാഹ്മണങ്ങൾ , ഉപനിഷത്ത് എന്നിവയിൽ കുടിലബുദ്ധികൾ മിക്സിങ് നടത്തി ഋഷിമാരുടെ പേരിൽ പലതും തട്ടിവിട്ടു.വൈദികയജ്ഞങ്ങൾ സൃഷ്ടിപ്രക്രിയയുടെ നാടകവും ആയുർവേദമരുന്നുകൾ അഗ്നിയിൽ നിക്ഷേപിച്ചു vapour formൽ ആകുമ്പോളുണ്ടാകുന്ന അന്തരിക്ഷശുദ്ധി , മന്ത്രങ്ങൾ ചൊല്ലുമ്പോൾ ഉണ്ടാകുന്ന മനഃശുദ്ധി എന്നിവ മാത്രമാണ് സദ്‌ഫലങ്ങൾ. അദൃശ്യമായ ഫലങ്ങൾ പ്രതീക്ഷിക്കുകയും ഐശ്വര്യം,പായസം തുടങ്ങിയവ അഗ്നിയിൽ നിന്ന് പൊങ്ങിവരും എന്ന് പ്രതീക്ഷിക്കുന്നതും ഒരു തരം മാനസികരോഗമാണ്. ബ്രാഹ്മണഗ്രന്ഥങ്ങളുടെ മറവിൽ ഗോമേധം , അശ്വമേധം , നരമേധം തുടങ്ങിയ യജ്ഞങ്ങൾ ചെയ്യാനാരംഭിച്ചു. ഭാഗ്യത്തിന് പുരുഷമേധം നടത്തിയതായി തെളിവുകൾ ഒന്നും ആധുനിക ചരിത്രകാരന്മാർക്ക് കിട്ടിയിട്ടില്ല. പശു , കുതിര തുടങ്ങിയ മൃഗങ്ങളെ തീയിൽ നിക്ഷേപിച്ച് അവ സ്വർഗം പൂകുമെന്നും ഈ വിവരദോഷികൾ സങ്കൽപ്പിച്ചു. അവരുടെ പിന്മുറക്കാരാണ് ഇന്നത്തെ തന്ത്രമതക്കാരും വാമമാർഗികളും. യാഥാർത്ഥത്തിൽ ശതപഥബ്രാഹ്മണത്തിൽ രാഷ്ട്രം വാ അശ്വമേധ അന്നംഹി ഗൗ അഗ്നിര്-വാ അശ്വം .ആജ്യം മേധഃ എന്നാണ് പറഞ്ഞിട്ടുള്ളത്. രാജാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ന്യായവും ധർമ്മവും പാലിച്ചു രാജ്യത്തെ ഉയർത്തുന്നത്, യജമാനൻ നെയ്യ് അഗ്നിയിൽ ഇടുന്നത് തുടങ്ങിയത്, വിദ്യാദാനം ചെയ്യുന്നത് എന്നിവ അശ്വമേധമെന്നും , മനുഷ്യൻ തൻറെ ഇന്ദ്രിയങ്ങൾ , ആവാസസ്ഥാനമായ ഭൂമി , അതിൽ വിളയുന്ന അന്നം തുടങ്ങിയവയെ വിഷമയമാക്കാതെ ശുദ്ധമാക്കുന്നതാണ് ഗോമേധം. മനുഷ്യൻറെ  ശവശരീരം ആയുർവേദമരുന്നുകൾ , നെയ്യ് എന്നിവ ചേർത്ത് പ്രാചീനവിധിപ്രകാരം മലിനീകരണം ഉണ്ടാക്കാതെ ദഹിപ്പിച്ചു കളയുന്നതാണ് നരമേധം.
യജ്ഞം ചെയ്‌താൽ ബലിമൃഗവും യജമാനനും സ്വർഗത്തേക്ക് പോകുമെന്ന് ഈ മൂഢന്മാർ വിശ്വസിക്കുന്നു. തീവ്രവാദം മൂത്ത് കൊന്നൊടുക്കിയാൽ 42 ഹൂറിമാരെ സ്വർഗ്ഗത്തിൽ കിട്ടുമെന്ന
ജിഹാദിയെ പോലെ മൂർഖനാണ് ഇവന്മാരും. ഇവനും ഇവളുമൊക്കെ സ്വയം യജ്ഞകുണ്ഡത്തിൽ ചാടി സ്വർഗത്ത് പോയിത്തരേണ്ടതാണ്. ഈ സത്യങ്ങളൊക്കെ മനസ്സിലാക്കി ഹോമം ചെയ്യുന്ന സമ്പ്രദായം ഭാരതത്തിൽ എല്ലാ ഗൃഹങ്ങളിലും  തുടരേണ്ടതാണ്. അതിന് ജാതി / മതം ഒന്നും പ്രശ്നമല്ല. നാം പുറത്ത്‌ വിടുന്ന CO2 വാതകത്തിന് പകരം ആയുർവേദമരുന്നു കത്തിക്കുമ്പോൾ സുഗന്ധമുള്ള 2CO & CO2 വാതകം ഉണ്ടാകുന്നു. ഇത് അണുനാശകമാണ് പക്ഷെ അധികം പുകയ്ക്കരുത്. ചൊല്ലുന്ന മന്ത്രങ്ങൾ ഉദാത്തമായ ആശയങ്ങൾ ഉള്ളവയാണ്.അതിപ്പോൾ ക്രിസ്ത്യൻ , സിഖ് , മുസ്ളീം ,ഹിന്ദു  ആരു  ചൊല്ലിയാലും അവയിലെ ആശയങ്ങൾ സ്വാധീനിക്കുകയും മനസ്സ് നന്നാക്കുകയും ചെയ്യും. ഇത് ചെയ്തിരുന്ന കാലത്ത് ആര്യാവർത്തം രോഗരഹിതമായിരുന്നു എന്ന് ഋഷിമാർ പറയുന്നു.

 Courtesy: Reporter TV News Feb 2017

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Berlytharangal Malayalam Blog Review