ജനദ്രോഹ സമരങ്ങൾ
ഇവന്മാര്‍ക്ക് വേറെ പണി ഒന്നും ഇല്ലേ.മര്യാദക്ക് കിട്ടിയ ഭരണം കൊണ്ട് ജനങ്ങളെ സേവിച്ചാല്‍ ഈ നാട് സ്വര്‍ഗമാകും. ജോലി പോയി തിരിച്ചു വരുന്ന മലയാളികള്‍ക്ക് ജോലി കിട്ടും. അതിനു പകരം വെറുതെ മനുഷ്യന്റെ അധ്വാനവും പണവും കളയാന്‍ ഉള്ള ഓരോ പരിപാടിയും കൊണ്ട് വന്നോളും.ജൈവകൃഷി, യോഗ , കളരി, രോഗികളെ ശ്രുശ്രൂഷ ഒക്കെ തുടങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവന്മാര്‍ നന്നായി എന്നു. വീണ്ടും വെട്ടും , കുത്തും, തല്ലും , ഭീഷണിപ്പെടുത്തല്‍, നേതാവ് കളിക്കല്‍,കേരളാബന്ദ് (ഹര്‍ത്താല്‍), ബക്കറ്റ് പിരിവു തുടങ്ങിയ പോപ്പുലര്‍ കലാപരിപാടികള്‍ തന്നെ ശരണം മനുഷ്യനെ പറ്റിക്കാന്‍.തങ്ങളുടെ കട പൂട്ടാതിരിക്കാൻ ജനങ്ങളെ എന്തെങ്കിലും ഒക്കെ പറഞ്ഞു പറ്റിച്ചാലല്ലേ കൂടെ നിർത്താൻ പറ്റൂ .ടൂവീലർ ഓടിക്കാൻ ഹെൽമെറ്റ് വെക്കുന്നതിനുള്ള നിയമത്തിനു എതിരെ സമരം നടത്തുന്നത് പോലെ തോന്നുന്നു .സമാന്തരസമ്പദ് വ്യവസ്ഥ ശീലമായ ജനങ്ങൾക്ക് അത് മാറ്റുമ്പോൾ ബുദ്ധിമുട്ട് സ്വാഭാവികം. ആരെയും ബുദ്ധിമുട്ടിക്കാതെ എന്തെങ്കിലും നല്ല കാര്യം നടത്താനൊക്കുമോ ? ആർ.ബി.ഐ. , ധനമന്ത്രാലയം, ബാങ്കുകൾ എന്നിവർ പുറമെ നിന്ന് വരില്ലല്ലോ. ഉള്ള സൗകര്യം വെച്ച് ഓടിച്ചു പോകണം. എല്ലാം ശരിയാകും എന്ന് ആപ്തവാക്യം വിശ്വസിച്ച് പാർട്ടി രാഷ്ട്രീയം കളിക്കാതെ നിതീഷ് കുമാറിനെ പോലെ പ്രവർത്തിക്കണം എന്ന് ആശിക്കുന്നു.
കറൻസി ദൗർലഭ്യത്തിനെതിരെ പ്രതിഷേധം പാവപ്പെട്ടവൻറെ കൈയിൽ ആകെ ഉള്ള നോട്ടു മുഷ്ടിബലം കാട്ടി പിടിച്ചു വാങ്ങി തന്നെ ..ബലേ ഭേഷ്
Comments