പുതിയനോട്ടു തരല്‍ കാലത്തെ ബാങ്ക് സന്ദര്‍ശനം
ഇന്ന് ബാങ്കില്‍ പോയി. അസാധാരണമായ ജനക്കൂട്ടം ഇന്നവിടെ സാധാരണമായിരിക്കുന്നു. ചെക്ക് ബുക്കിനും മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളെ പറ്റി അന്വേഷിക്കാന്‍ പോയതാ. നെഫ്റ്റ്, ആര്‍.ടി.ജി.എസ്സ്, യൂപിഐ എന്നിവ ഉണ്ട്.ഐ.എം.പി.എസ് ഇല്ല.അത് വേണം. കാഷ്‌ലെസ്സ് എക്കണോമി എന്ന മാരണം വരുന്നതിനു മുന്‍പ് ഒന്ന് തയ്യാറാവേണ്ടേ. പിന്നെ അതിനു വേണ്ടി പോയി തിരക്കുണ്ടാക്കി ക്യൂ നിക്കാന്‍ വയ്യ.സാധാരണ പത്തു മിനിട്ട് എടുക്കേണ്ട കാര്യം തിരക്ക് കാരണം ഇരുപതു മിനിട്ടായി. ഇപ്പോള്‍ പ്രധാനമന്ത്രിയെ ചീത്ത വിളിക്കുന്നതാണല്ലോ ട്രെന്‍ഡ് . എന്നെ പത്ത് മിനിറ്റ് സമയം തിരക്കില്‍ ഇരുത്തിയ മോഡിജി !@#$%%%% ^&^&^ ^&^&^*&*&*&. അടുത്ത ഇലക്ഷന്‍ വരട്ടെ. കാണിച്ചു തരാം.
Comments