ബന്ദ്‌ ദിനത്തില്‍ കാച്ചില്‍ കൃഷി

ഭാരത്‌ ബന്ദ്‌ (കേരള ഹര്‍ത്താല്‍) കൃഷിയിലൂടെ ആചരിച്ചു. എനിക്കും കുടുംബത്തിനും കഴിക്കാനായി കൃഷി ചെയ്തു കിട്ടിയ ഓര്‍ഗാനിക്‌ കാച്ചില്‍ കിഴങ്ങാണ് ഫോട്ടോയില്‍. എന്തായാലും ഇത്രയും വേണ്ടാത്തത് കൊണ്ട് ബാക്കി വില്‍ക്കാന്‍ തീരുമാനിച്ചു. നൂറനാട്‌ , പടനിലം , ചാരുമൂട് ഭാഗത്ത്‌ താമസിക്കുന്ന ആര്‍ക്കും വില്‍ക്കാന്‍ താല്പര്യപെടുന്നു. വില കിലോ നാല്‍പ്പത്‌ രൂപ. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ എവിടെ ആയാലും ഹോം ഡെലിവറി ചെയ്യാനും ശ്രമിക്കാം. വിളിക്കുക / വാട്സ്ആപ്പ്‌ 9947202625 . വാട്ട്സ്ആപ്പില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങാന്‍ താല്പര്യം ഉണ്ട്.ഭാവിയില്‍ ഉള്ള വിളവുകള്‍ ഒക്കെ അറിയിക്കാന്‍ വേണ്ടി. അതിനും ദയവായി മെസേജ് അയക്കുക. നന്ദി.സാധനം വേണ്ടാത്തവര്‍ ചിത്രം മാത്രം കണ്ടു ആസ്വദിക്കുക.


ബന്ദ് ദിനത്തിലെ കൃഷി പോസ്റ്റ്‌ കാരണം ഉള്ള എല്ലാ കിഴങ്ങും വേണ്ട ശരിയായ ആവശ്യക്കാരെ കണ്ടെത്താനായി. ബുക്ക്‌ ചെയ്തവരുടെ കാച്ചില്‍ കിഴങ്ങ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.മൂന്ന് വര്ഷം മുന്‍പ്‌ റബ്ബര്‍ വെട്ടി മാറ്റി കൃഷി തുടങ്ങി. ആദ്യ വര്ഷം രാസവളം ഉപയോഗിച്ചുള്ള കൃഷി ചെയ്തു . രണ്ടു വര്‍ഷമായി ജൈവരീതികള്‍ ആണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ എന്‍റെ കൃഷിയിടത്തില്‍ ഉള്ള ഉല്പന്നങ്ങള്‍ ഇവയാണ്. രണ്ടു നാടന്‍ ഏത്തന്‍കുല , പപ്പായ.ഇവ ആവശ്യമുള്ളവര്‍ 9947202625 വിളിക്കുക. നൂറനാട്‌ , പടനിലം , ചാരുമൂട് എവിടെ ആണെങ്കിലും എത്തിക്കാം.ഈ നാടുകളില്‍ താമസിക്കുന്നവര്‍ വാട്സ്ആപ്പ്‌ ഗ്രൂപ്പില്‍ ചേര്‍ന്നാല്‍ വിളകള്‍ നമ്മുക്ക് അന്യോന്യം കൈമാറാമല്ലോ..Name of group is Nooranad Krishi.
Follow this link to join my WhatsApp group: https://chat.whatsapp.com/CYxr527886D1SYxtRZEhft

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

How to get a Dog License in Kerala?