കേരളരാഷ്ട്രീയക്കാര്‍ എങ്ങനെ മലയാളികളെ പറ്റിക്കുന്നു എന്ന് ഈ വിഡിയോ വെളിവാക്കും. നവംബര്‍ എട്ടാം തീയതി രാവിലെ മലയാളി രാഷ്ട്രീയക്കാരുടെ സഹകരണ സംഘം / ബാങ്ക് തുടങ്ങിയവയെ കുറിച്ച് ഉള്ള അഭിപ്രായം കേട്ടോളൂ.അന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി അഞ്ഞൂറ് , ആയിരം നോട്ടു നിരോധിച്ചു. ഇപ്പോള്‍ ഇടതും വലതും ഒന്നായി. പ്രതിപക്ഷനേതാവിന്‍റെ പ്രസംഗത്തില്‍ പറയുന്നുണ്ട്, ആ റിസര്‍വ് ബാങ്ക് പരിശോധന നടത്താനുള്ള അവസരം നാം കൊടുക്കരുത് എന്ന്.മടിയില്‍ കനമുണ്ട് എന്ന് ജനങ്ങളോട് വിളിച്ചു പറയുന്ന ഇവരെ ഒക്കെ ചുമക്കാന്‍ ഇനിയും ആളുണ്ടാകും. ജയ് ഹിന്ദ്.
സ്ഥിരനിക്ഷേപത്തിന് നല്ല പലിശ തരുന്നതും കേരള സര്‍ക്കാര്‍ ഗ്യാരന്‍റി ഉള്ളതുമായ മികച്ച സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകള്‍ . അവിടെ കെ.വൈ.സി. (ഉപഭോക്താവിനെ അറിയൂ) പ്രാബല്യത്തില്‍ ഉള്ളതാണ്. പണം പിന്‍വലിക്കാന്‍ സേവിംഗ്സ് അക്കൌന്റ്റ് നിര്‍ബന്ധം .അത് തുടങ്ങാനാനെന്കില്‍ ബാങ്കിംഗ് നിയമത്തില്‍ പോലും ഇല്ലാത്ത മാനദണ്ടങ്ങള്‍ അവര്‍ ചോദിക്കും .തിരിച്ചറിയല്‍ കാര്‍ഡും ,ആധാരും കൊടുത്താല്‍ റേഷന്‍കാര്‍ഡും പരിചയപ്പെടുത്താന്‍ ബാങ്കിന്റെ മാന്യനായ ഇടപാടുകാരന്‍ എന്നൊക്കെ പറഞ്ഞു വെറുപ്പിക്കും. ഈ മേഖലയിലുള്ള സംഘങ്ങളിലും ബാങ്കിലും കള്ളപ്പണം ഉണ്ടെങ്കില്‍ റെയിഡ് നടത്തി എല്ലാം പിടിച്ചാല്‍ പോരെ.ബ്രാന്‍ഡ് കേരള ബാങ്ക് ആയി മാറാന്‍ ശ്രമിക്കുന്ന അവയെ നാറ്റിക്കണോ? നിശബ്ദമായ പ്രവര്‍ത്തനം അഴിമതി വിരുദ്ധ വിഭാഗം നടത്തിയാല്‍ പോരെ?ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചാല്‍ ഏതു ബാങ്കും പൊളിയും.... നിശബ്ദമായി കള്ളപ്പണം പിടിച്ചെടുത്ത് സര്കാരിലേക്ക് മുതല്‍ കൂട്ടിയാല്‍ പോരെ?
Comments