ശ്രീനാരായണഗുരു ഹിന്ദുസന്യാസിയോ?
ശ്രീനാരായണഗുരു ഹിന്ദുസന്യാസിയോ എന്ന തര്‍ക്കം ഇന്ന് രാഷ്ട്രീയക്കാര്‍ നടത്തുന്നു.ഹിന്ദുസ്ഥാന്‍ എന്ന് ഭാരതത്തെ വൈദേശിക മുസ്ലീം ഇന്ത്യ എന്ന് വെള്ളക്കാരും വിളിച്ചിരുന്നു.ഈ നാട്ടിലുള്ളവരെ ഹിന്ദുക്കള്‍ അഥവാ ഇന്ത്യന്‍സ് എന്ന് അറബികളും വെള്ളക്കാരും ഇന്നും വിളിക്കുന്നു.പതിനാറാം നൂറ്റാണ്ടോടെ ഹിന്ദു എന്ന പദം തുര്‍ക്കികളും മുസ്ലീങ്ങളും അല്ലാത്ത ജനത എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു പോന്നു.ഇന്ന് ഇത് ക്രിസ്ത്യന്‍, മുസ്ലീം , സിഖ്, ജൈന മതങ്ങളില്‍ അല്ലാതെ നില്‍ക്കുന്ന ജനതയെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു പോന്നു.ബ്രിട്ടീഷുകാരുടെ കാലത്തിനു ശേഷമാണ് ഭാരതീയമതവും ജീവിതരീതിയും തുടര്‍ന്ന് പോന്നവരെ ഹിന്ദുവെന്നും മുസ്ലീങ്ങളെ മുഹമ്മദീയരെന്നും വേര്‍തിരിച്ചു വിളിച്ചു പോന്നത്.ഇന്ന് സുപ്രീം കോടതി പോലും ഹിന്ദു എന്നത് മതമല്ലെന്നും ഭാരതീയസംസ്കാരവും ജീവിതരീതികളും ആണെന്ന് പറയുമ്പോഴും ഹിന്ദു എന്നത് ഒരു കുഴപ്പം പിടിച്ച വാക്ക് എന്ന് സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത സാംസ്കാരിക നായകന്മാര്‍ പറയുന്നു.ശ്രീനാരായണഗുരു ഹിന്ദുസന്യാസിയല്ലെങ്കില്‍ പിന്നെ എന്താണ് എന്ന് വ്യക്തമാക്കേണ്ടത് അവരാണ്.ഹിന്ദു എന്നത് മതം എന്ന രീതിയില്‍ വീക്ഷിക്കുന്ന അവര്‍ അദ്ദേഹം എന്ത് തരം സന്യാസി ആണെന്ന് കൂടി പറഞ്ഞു തരണം.അദ്വൈതദര്‍ശനത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മാത്രം മതി അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന ദര്‍ശനം മനസ്സിലാക്കാന്‍.
Comments