തലയില്‍ ഒന്നും ഇല്ലാത്തവരെ ആണോ ഇടതുപക്ഷ സൈദ്ധാന്തിക ബുദ്ധിജീവി എന്ന് വിളിക്കുന്നത്?

cow slaughter in kerala
ഉത്തര്‍പ്രദേശ്‌ , മഹാരാഷ്ട്ര പോലെ ഉള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്ള ഒരു മൃഗസംരക്ഷണ നിയമം ആണ് ഗോഹത്യ തടയല്‍ നിയമങ്ങള്‍. ഉത്തര്‍ പ്രദേശില്‍ പശുവിനെയോ , അതിന്‍റെ കുഞ്ഞിനെയോ വധിച്ചാല്‍ രണ്ടു വര്‍ഷം തടവ്‌ ലഭിക്കുന്ന കുറ്റം ആണ്. അവിടെ ദാദ്രി എന്ന ഗ്രാമത്തില്‍ ഉണ്ടായ ഒരു വര്‍ഗീയ സംഭവം ആണ് കഴിഞ്ഞ മാസം പശുവിനെ മോഷ്ടിച്ചു വധിച്ചു മാംസം തിന്നു എന്ന അഭ്യൂഹത്ത്തിന്റെ പേരില്‍ ആഖ്ലാങ്ക് എന്ന ഒരു മുസ്ലീം മതസ്ഥനെ ഹൈന്ദവരായ ആള്‍ക്കൂട്ടം കൊല്ലുകയുണ്ടായി.

പ്രസ്തുത വിഷയം മറയാക്കി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി "ബീഫ്‌ പാര്‍ട്ടി / ബീഫ്‌ ഫെസ്റ്റ്" എന്ന പേരില്‍ ഇടതുപക്ഷക്കാര്‍ വന്‍പ്രചാരത്തോടെ ആഘോഷിക്കുകയാണ്.
കേരളത്തില്‍ ഗോഹത്യ തടയല്‍ നിയമം ഇല്ല.പൈക്കളെ കൊല്ലുന്നതിനു ചില്ലറ നിയന്ത്രണങ്ങള്‍ പഞ്ചായത്ത്‌ തലത്തില്‍ ഉണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പാക്കാറില്ല. എന്നു മാത്രമല്ല കേരളത്തില്‍ പശുവിറച്ചി യഥേഷ്ടം വില്‍ക്കപ്പെടുന്നു. നാണമില്ലാത്തവന്മാര്‍ക്ക് ധൈര്യം ഉണ്ടെങ്കില്‍ ഉത്തര്‍പ്രദേശില്‍ പോയി ഫെസ്റ്റ് നടത്തുക ഇല്ലെങ്കില്‍ കേരളത്തില്‍ നിയമം ഇല്ലാത്തതിനാല്‍ അറക്കാന്‍ വേണ്ടി അന്യസംസ്ഥാനങ്ങളില്‍ നിന്നും കടത്തുന്ന ഗോവുകളുടെ അവസ്ഥ നേരിട്ട് പോയി കാണുക. ദുരിത അവസ്ഥയില്‍ അതിര്‍ത്തി കടന്നു വരുന്ന അവയെ സംരക്ഷിക്കുന്നത് ഇവന്മാര്‍ ഒന്നും അല്ലല്ലോ. സന്ഘിയും , കമ്മിയും , ഖദര്‍ദാരികളും ചേര്‍ന്ന് ഇവയെ തട്ടി ഒന്നിച്ചു ബീഫ്‌ അടിക്കുന്ന പരിപാടി അല്ലെ ഇവിടെ നടക്കുന്നത്. എന്നിട്ട് എന്തിനാ ഈ പ്രഹസനം?
ഇവന്മാര്‍ ബീഫ്‌ ബാന്‍ എന്നു പറയുന്ന സംസ്ഥാനങ്ങളില്‍ പോത്തിറച്ചി വ്യാപകം ആയി വില്പന ഉണ്ട്. അതും ബീഫ്‌ ആണെന്നിരിക്കെ ബീഫ്‌ ബാന്‍ എന്നു കൂവുന്നതിനു എന്ത് പ്രസക്തി.

Comments

Popular posts from this blog

Online Indian Ad Network Komli Review

ഷീയോനാഥ് നദി , ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നദി.

Berlytharangal Malayalam Blog Review