Tuesday, September 19, 2017

Should one glorify as well as pray to God?

God will not pardon sins.Man should definitely do glorification(sthuthi) , prayer (praarthana) as well as upasana (sit near to (god)) of god. By glorification (sthuthi) of god, the belief as well as love for god increases in us.By constant remembrance of the quality, action and nature of god, our actions and nature gets improved.Lack of pride as well as self confidence increases through prayer (prarthana).Through Upasana (sitting near to (god)), we feel presence and realization of god.The power to endure misery increases due to this.God bestows the power to deal with great miseries and later equips man to escape the fear of death.God is kind that he protects us from many dangers as well as correct us for our mistakes by giving miseries as karmaphala (results of actions).It is like a judge who awards jail term to correct a thief for reforming him.



Read the article in MALAYALAM

ഈശ്വരനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണോ ?

ഈശ്വരൻ പാപം ക്ഷമിക്കുകയില്ല.മനുഷ്യൻ ഈശ്വരൻെറ സ്തുതി ,പ്രാർത്ഥന , ഉപാസന എന്നിവ ചെയ്യേണ്ടത് അത്യാവശ്യം ആണ്.സ്തുതി കൊണ്ട് മനുഷ്യന് ഈശ്വരനിൽ ഉള്ള പ്രീതി , വിശ്വാസം എന്നിവ വർധിക്കുന്നു.ഈശ്വരൻെറ ഗുണം , കർമ്മം , സ്വഭാവം എന്നിവയുടെ സ്മരണയിലൂടെ നമ്മുടെ കർമ്മവും , സ്വഭാവവും മെച്ചപ്പെടും.പ്രാർത്ഥനയിലൂടെ അഹംകാരമില്ലായ്മ വരികയും ആത്മബലം വർധിക്കുകയും ചെയ്യും.ഉപാസനയിലൂടെ ഈശ്വരസാമിപ്യവും സാക്ഷാത്കാരവും അനുഭവപ്പെടുന്നു.മനുഷ്യന് ദുഃഖം സഹിക്കാനുള്ള ശേഷി വർധിക്കും. വലിയ വലിയ ദുരിതങ്ങളെ നേരിടാനുള്ള ശക്തി ഈശ്വരൻ നല്കുകയും പിന്നീട് മരണഭയം പോലും നഷ്ടപ്പെടുകയും ചെയ്യും.ഈശ്വരൻ ദയാലുവായതിനാലാണ് എല്ലാ ആപത്തിൽ നിന്നും നമ്മെ കാത്തുരക്ഷിക്കുന്നതും നമ്മുടെ തെറ്റുകൾക്ക് കർമ്മഫലമായ ദുഃഖങ്ങൾ തന്നു നമ്മെ തിരുത്തുന്നതും.ന്യായാധിപൻ എങ്ങനെ ആണോ കള്ളന് ജയിൽ ശിക്ഷ കൊടുത്തു അവനെ നേരെ ആക്കാൻ ശ്രമിക്കുന്നത് അതേ പോലെ.

0 comments: